Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crucial Battle

ട്വ​​ന്‍റി20 ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് നാ​ളെ നി​ര്‍​ണാ​യ​ക പോ​രാ​ട്ടം

ചെ​​ന്നൈ: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​യു​​ടെ സ​​മ്മ​​ർ​​ദ ഭാ​​ര​​മേ​​റു​​ന്നു. സൂ​​പ്പ​​ർ എ​​ട്ട് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് വ​​ൻ മാ​​ർ​​ജി​​നി​​ൽ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തോ​​ടെ ഇ​​നി​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ നി​​ർ​​ണാ​​യ​​ക​​മാ​​യി. ഇ​​നി​​യു​​ള്ള ര​​ണ്ട് മ​​ത്സ​​ര​​വും വി​​ജ​​യി​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ൽ നെ​​റ്റ് റ​​ണ്‍ റേ​​റ്റ് തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്നി​​രി​​ക്കേ സിം​​ബാബ്‌വെയ്ക്കെ​​തി​​രേ വെസ്റ്റ് ഇന്‍ഡീ​​സ് നേ​​ടി​​യ 107 റ​​ണ്‍​സ് വി​​ജ​​യം ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ൽ സ​​മ്മ​​ർ​​ദം കൂ​​ട്ടി.

ഇ​​നി​​യു​​ള്ള ര​​ണ്ടു മ​​ത്സ​​ര​​വും ജ​​യി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്ക് സ​​മ്മ​​ർ​​ദ​​മി​​ല്ലാ​​തെ സെ​​മി ഫൈ​​ന​​ൽ ക​​ളി​​ക്കാം. നാ​​ളെ ചെ​​ന്നൈ​​യി​​ൽ സിം​​ബാബ്‌വെ​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത സൂ​​പ്പ​​ർ എ​​ട്ട് മ​​ത്സ​​രം.

ഇ​​തേ ദി​​വ​​സം അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക- വെസ്റ്റ് ഇന്‍ഡീ​​സ് പോ​​രാ​​ട്ട​​വും ന​​ട​​ക്കും. ഇ​​ന്ത്യ​​യു​​ടെ സെ​​മി സാ​​ധ്യ​​ത ഈ ​​മ​​ത്സ​​ര​​ത്തെ​​യും ആ​​ശ്ര​​യി​​ക്കും. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക വെസ്റ്റ് ഇന്‍​​ഡീ​​സി​​നെ തോ​​ൽ​​പ്പി​​ച്ചാ​​ൽ ഇ​​ന്ത്യ​​യു​​ടെ സെ​​മി​​യി​​ലേ​​ക്കു​​ള്ള വ​​ഴി എ​​ളു​​പ്പ​​മാ​​കും.

സെ​​മി​​യി​​ലെ​​ത്താ​​ൻ?

സൂ​​പ്പ​​ർ 8 ഗ്രൂ​​പ്പ് എ​​യി​​ൽ നി​​ല​​വി​​ൽ പോ​​യി​​ന്‍റ്് പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ. സെ​​മി ഫൈ​​ന​​ൽ സാ​​ധ്യ​​ത​​ക​​ൾ ഇങ്ങനെ:

ര​​ണ്ട് വി​​ജ​​യം: സിം​​ബാബ്‌വെ (ഫെ​​ബ്രു​​വ​​രി 26), വെസ്റ്റ് ഇന്‍​​ഡീ​​സ് (മാ​​ർ​​ച്ച് ഒ​​ന്ന്) മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ക്ക് വി​​ജ​​യം അ​​നി​​വാ​​ര്യം. ര​​ണ്ട് മ​​ത്സ​​ര​​വും ജ​​യി​​ക്കു​​ക സെ​​മി​​യി​​ലെ​​ത്താ​​ൻ ആ​​ദ്യ വ​​ഴി. നി​​ല​​വി​​ൽ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ൽ ഇ​​ന്ത്യ വി​​ൻ​​ഡീ​​സി​​നും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കും ഏ​​റെ പി​​ന്നി​​ലാ​​ണ്. ഒ​​രു മ​​ത്സ​​രം തോ​​റ്റാ​​ൽ നെ​​റ്റ് റ​​ണ്‍ റേ​​റ്റ് വി​​ധി നി​​ർ​​ണ​​യി​​ക്കും. അ​​തി​​നാ​​ൽ സിം​​ബാബ്‌വെ​​ക്കും വി​​ൻ​​ഡീ​​സി​​നു​​മെ​​തി​​രേ മി​​ക​​ച്ച മാ​​ർ​​ജി​​നി​​ൽ ജ​​യം നേ​​ട​​ണം. എ​​ങ്കി​​ൽ മാ​​ത്ര​​മേ റ​​ണ്‍ റേ​​റ്റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ​​യോ വി​​ൻ​​ഡീ​​സി​​നെ​​യോ മ​​റി​​ക​​ട​​ക്കാ​​നാ​​വൂ.

മ​​റ്റ് ടീ​​മു​​ക​​ളു​​ടെ പ്ര​​ക​​ട​​നം:

ഇ​​ന്ത്യ x സിം​​ബാബ്‌വെ മ​​ത്സ​​രം ന​​ട​​ക്കു​​ന്ന വ്യാ​​ഴാ​​ഴ്ച വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്-​​ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പോ​​രാ​​ട്ടം ഇ​​ന്ത്യ​​യു​​ടെ സെ​​മി പ്ര​​വേ​​ശ​​ന​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​കും. വെ​​സ്റ്റ് ഇ​​ൻ​​​​ഡീ​​സ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്ക് കാ​​ര്യ​​ങ്ങ​​ൾ ക​​ടു​​പ്പ​​മാ​​കും. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ജ​​യി​​ക്കു​​ന്ന​​ത് അ​​നു​​കൂ​​ലം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ബാ​​ക്കി​​യു​​ള്ള ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ക്കു​​ക​​യും ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ ജ​​യി​​ക്കു​​ക​​യും ചെ​​യ്താ​​ൽ ഇ​​ന്ത്യ​​ക്ക് ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി സെ​​മി​​യി​​ൽ ക​​ട​​ക്കാം.

തു​​ല്യ പോ​​യി​​ന്‍റ് വ​​ന്നാ​​ൽ:

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ൽ​​പ്പി​​ക്കു​​ക​​യും, ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ക്കു​​ക​​യും ചെ​​യ്താ​​ൽ ഇ​​ന്ത്യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, വി​​ൻ​​ഡീ​​സ് എ​​ന്നീ മൂ​​ന്ന് ടീ​​മു​​ക​​ൾ​​ക്കും നാ​​ല് പോ​​യി​​ന്‍റ് വീ​​ത​​മാ​​കും. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ റ​​ണ്‍ റേ​​റ്റ് ആ​​കും വി​​ധി നി​​ർ​​ണ​​യി​​ക്കു​​ക.

അ​​ഭി​​ഷേ​​ക്/ ഇ​​ഷാ​​ൻ ഒൗ​​ട്ട്, സ​​ഞ്ജു ഇ​​ൻ!

എ​​തി​​രാ​​ളി​​ക​​ളു​​ടെ ഓ​​ഫ് സ്പി​​ൻ ട്രാ​​പ്പ് അ​​തി​​ജീ​​വി​​ക്കു​​ക എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും പ്ര​​ധാ​​നം. ക​​ഴി​​ഞ്ഞ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ആ​​ദ്യ ഓ​​വ​​റി​​ൽ ത​​ന്നെ ഓ​​ഫ് സ്പി​​ന്ന​​ർ​​ക്ക് വി​​ക്ക​​റ്റ് ന​​ൽ​​കി​​യാ​​ണ് അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യും ഇ​​ഷാ​​ൻ കി​​ഷ​​നും മ​​ട​​ങ്ങി​​യ​​ത്. സി​​ക്ക​​ന്ദ​​ർ റാ​​സ, ബ്ര​​യാ​​ൻ ബെ​​ന്ന​​റ്റ് എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് ഓ​​പ്ഷ​​നു​​ക​​ൾ സിം​​ബാബ്‌വെയ്ക്കു​​ണ്ട്. സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ പ്ലേ​​യിംഗ്‌ ഇ​​ല​​വ​​നി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വാ​​ണ് ഇ​​തി​​നു​​ള്ള പ​​രി​​ഹാ​​രം. തി​​ല​​ക് ലോ​​ക​​ക​​പ്പി​​ൽ ബാ​​റ്റ് ചെ​​യ്യു​​ന്ന​​ത് 119 സ്ട്രൈ​​ക്ക് റേ​​റ്റി​​ലും റി​​ങ്കു 82 സ്ട്രൈ​​ക്ക് റേ​​റ്റി​​ലു​​മാ​​ണ്. അ​​ഞ്ച് ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ​​നി​​ന്ന് 107 റ​​ണ്‍​സാ​​ണ് തി​​ല​​കി​​ന്‍റെ സ​​ന്പാ​​ദ്യം. ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മൂ​​ന്ന് ബാ​​റ്റ​​ർ​​മാ​​രും ഇ​​ടം​​കൈ​​യ​​ൻ​​മാ​​രാ​​യ​​ത് എ​​തി​​രാ​​ളി​​ക​​ൾ​​ക്ക് കാ​​ര്യ​​ങ്ങ​​ൾ എ​​ളു​​പ്പ​​മാ​​ക്കും.

വ​​രു​​ണ്‍ മ​​ങ്ങി:

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി തി​​ള​​ങ്ങാ​​തെ പോ​​യ​​താ​​യി​​രു​​ന്നു ഇ​​ന്ത്യ നേ​​രി​​ട്ട തി​​രി​​ച്ച​​ടി​​ക​​ളി​​ലൊ​​ന്ന്. മ​​ധ്യ ഓ​​വ​​റു​​ക​​ളി​​ലെ വ​​രു​​ണി​​ന്‍റെ വി​​ക്ക​​റ്റ് ടേ​​കക്കിംഗ്‌ മികവ്‌ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മു​​ത​​ൽ​​ക്കൂ​​ട്ടാ​​യി​​രു​​ന്നു. അ​​ക്സ​​ർ പ​​ട്ടേ​​ൽ, കു​​ൽ​​ദീ​​പ് യാ​​ദ​​വ് തു​​ട​​ങ്ങി വി​​ക്ക​​റ്റ് ടേ​​ക്കിം​​ഗ് ബൗ​​ള​​ർ​​മാ​​ർ ഉ​​ള്ള​​പ്പോ​​ൾ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റെ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ പ​​രീ​​ക്ഷി​​ച്ച് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് മു​​ന്നി​​ലു​​ണ്ട്.

ഇ​​ന്ത്യ x സിം​​ബാബ്‌വെ:

ട്വ​​ന്‍റി20 ​​ക്രി​​ക്ക​​റ്റി​​ൽ സിം​​ബാബ്‌വെക്കെ​​തി​​രെ മി​​ക​​ച്ച റിക്കാര്‍ഡാ​​ണ് ഇ​​ന്ത്യ​​ക്കു​​ള്ള​​ത്. ഇ​​തു​​വ​​രെ ഏ​​റ്റു​​മു​​ട്ടി​​യ 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 10 എ​​ണ്ണ​​ത്തി​​ലും ഇ​​ന്ത്യ വി​​ജ​​യി​​ച്ചു. ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ത​​വ​​ണ മാ​​ത്ര​​മാ​​ണ് ഇ​​രു​​ടീ​​മു​​ക​​ളും ഏ​​റ്റു​​മു​​ട്ടി​​യ​​ത് (2022ൽ). ​​അ​​ന്ന് 71 റ​​ണ്‍​സി​​ന്‍റെ വ​​ന്പ​​ൻ വി​​ജ​​യം ഇ​​ന്ത്യ നേ​​ടി​​യി​​രു​​ന്നു.

ഇ​​ന്ത്യ x വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്:

മൂ​​ന്നാം സൂ​​പ്പ​​ർ 8 മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ നേ​​രി​​ടു​​ന്ന​​ത് വെ​​സ്റ്റ് ഇ​​ൻഡീ​​സി​​നെ​​യാ​​ണ്. ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ വി​​ൻ​​ഡീ​​സി​​നെ​​തി​​രേ ഇ​​ന്ത്യ​​ക്ക് മു​​ൻ​​തൂ​​ക്ക​​മു​​ണ്ടെ​​ങ്കി​​ലും ലോ​​ക​​ക​​പ്പി​​ലെ ക​​ണ​​ക്കു​​ക​​ൾ ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കു​​ന്ന​​താ​​ണ്. ലോ​​ക​​ക​​പ്പി​​ൽ ഇ​​തു​​വ​​രെ ഏ​​റ്റു​​മു​​ട്ടി​​യ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​ന്നി​​ൽ മാ​​ത്ര​​മാ​​ണ് (2014ൽ) ​​ഇ​​ന്ത്യ​​ക്ക് ജ​​യി​​ക്കാ​​നാ​​യ​​ത്.

 

Latest News

Corehub Up